കുടുംബശ്രീ 'ക്യൂ ഡേയ്സ്' വയനാട്ടിലും
മീനങ്ങാടി: കുടുംബശ്രീ 'ക്യൂ ഡേയ്സ് 'സാനിറ്ററി നാപ്കിന് ഇനി മുതല്‍ വയനാട്ടിലും. കുടുംബശ്രീ കൂട്ടായ്മയുടെ സഹകരണത്തോടെ മീനങ്ങാടിയില്‍ സാനിറ്ററി നാപ്കിന് വിപണന കേന്ദ്രം 'ഫോക്ലോര് ഹൈജീന്‍' ആരംഭിച്ചു.അന്താരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന തരത്തില്‍ ആകര്‍ഷകമായ പാക്കറ്റുകളിലാണ് ക്യൂ ഡേയ്സ് ഒരുക്കിയിരിക്കുന്നത്. വിപണിയിലുള്ള മറ്റു പാഡുകളേക്കാര് ഗുണന്മേയും വിലക്കുറവും ഇതിനുണ്ട്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി സ്ഥാപനം ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്, വികസന കാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ റെജി മോഹന്‍, പഞ്ചായത്തംഗം എം.എന്‍. മുരളി, കെ.സി. മിഥുന്, പി.എം. അരുണ്‍ എന്നിവര്‍ സംസാരിച്ചു. വനിതകള്‍ക്ക് തൊഴിലവസരവും 'ക്യൂ ഡേയ്സ്' ഒരുക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656732202, 9496659007.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍