വയനാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാര്‍ഹം
കല്‍പ്പറ്റ :വയനാട് കൃഷി ജോയിന്റ് ഡയറക്ടറായ ഷാജി അലക്സാണ്ടറെ കയ്യേറ്റം ചെയ്ത സര്‍വ്വീസ് സംഘടനയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് ജോയിന്റ് കൗണ്‍സില്‍ കാറ്റഗറി സംഘനകളായ കേരളാ അഗ്രികള്‍ച്ചര്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്, ടെക്നിക്കല്‍ സ്റ്റാഫ് ഫെഡറേഷന് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി വിലയിരുത്തി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവില്‍ തര്‍ക്കമുണ്ടെങ്കില്‍ ചട്ടപ്രകാരം പരിഹരിക്കാന്‍ ശ്രമിക്കാതെ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി നിരവധി തവണ ഉന്തുകയും, മാനസ്സികമായും, ശാരീരികമായും വേദനിപ്പിക്കുകയും ഓഫീസില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തു. കായികപരമായ സമരമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് ആശയപരമായ സ്ഥലം മാറ്റ നടപടികള്‍ക്ക് പരിഹാരം കാണേണ്ടതായിരുന്നു. നിര്‍ബന്ധിച്ച് കൊണ്ട് ഉത്തരവ് തിരുത്തിച്ചത് ജീവനക്കാരുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധയോഗം ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം.കെ.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കമിന്സാഫ് ജില്ലാ പ്രസിഡണ്ട് സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. കമിന്സാഫ് ജില്ലാ സെക്രട്ടറി സന്തോഷ് സ്വാഗതവും, ഷൈജു മാത്യു നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍