അബുദാബിയില്‍ വെച്ച് മരണപ്പെട്ട അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന് നിഥിന് (30) ന്റെ മൃതദേഹത്തിന് പകരം, അബുദാബിയില്‍ വെച്ച് മരണപ്പെട്ട ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്.എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് റിപ്പോര്‍ട്ട്. നിഥിന്റെ മൃതദേഹം 3 മണിയോടെ അബുദാബിയില്‍ നിന്നും ബംഗളൂരുവിലേക്കഅയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അവിടെ വെച്ച് ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി മൈസൂരിലേക്ക് കൊണ്ടുവരും. ആ സമയത്ത് നിഥിന്റെ ബന്ധുക്കള്‍ ചെന്നൈ സ്വദേശിയുടെ മൃതദേഹം മൈസൂരിലേക്ക് കൊണ്ടു പോകും. അവിടെ വെച്ച് ഇരു മൃതദേഹങ്ങളും അതത് ബന്ധുക്കള്‍ക്ക് കൈമാറുമെന്നുമാണ് റിപ്പോര്‍ട്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍