ചുരം പുനര്‍നിര്‍മ്മാണം;ബഹുജന പ്രക്ഷോഭം നടത്തും:ചുരം ബൈപ്പാസ് റോഡ് ആക്ഷന്‍ കമ്മിറ്റി
വൈത്തിരി :താമരശ്ശേരി ചുരത്തിലെ ഇടിഞ്ഞ ഭാഗത്തെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ഒരു മാസം കഴിഞ്ഞിട്ടും ഇഴഞ്ഞ് നീങ്ങുകയും വീണ്ടും ചുരത്തില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവന്ന് വയനാടിന്റെ സമസ്ത മേഖലകളെയും പിന്നോട്ടടിപ്പിക്കുന്ന ഉദ്യോഗസ്ഥ അലംഭാവത്തില്‍ പ്രതിഷേധിച്ച് ജൂലൈ 19 ന് വൈത്തിരിയില്‍ നിന്നും ബഹുമാര്ച്ച് ആരംഭിച്ച് വയനാട് കവാടത്തില്‍ ദേശീയപാത ഉപരോധിക്കുമെന്ന് ചുരം ബൈപ്പാസ് റോഡ് ആക്ഷന്‍ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം പ്രസ്താവിച്ചു.ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാകുമാരി ,കണ്‍വീനര്‍ സലീം മേമന,ട്രഷറര്‍ സി.വി വര്‍ഗ്ഗീസ് മറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍