റിലയന്‍സ് ഫൗണ്ടേഷന്, കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിപ്പുകള് ഇനി കമ്മ്യൂണിറ്റി റേഡിയോവഴി
അമ്പലവയല്‍: റിലയന്‍സ് ഫൗണ്ടേഷനും അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് കാര്‍ഷിക അറിയിപ്പുകള് ഇനി വയനാട് കമ്മ്യൂണിറ്റി റേഡിയോ 'മാറ്റൊലി 'വഴി ലഭ്യമാക്കുന്നു.ഇതിന് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണവുമുണ്ട്.ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന് നിര്‍വ്വഹിച്ചു.അസിസ്റ്റന്റ് പ്രൊഫ: ഡോകടര്‍ ഷജീഷ് ജാന്‍, റിലയന്‍സ് ഫൗണ്ടേഷന് ജില്ലാ മാനേജര്‍ ഷിനോ ഡേവിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കാര്‍ഷിക ഗവേഷണ കേന്ദ്രം തയ്യാറാക്കുന്ന കാലാനുസൃതമായ കാര്‍ഷിക അറിയിപ്പുകള് ഇതിലൂടെ ശ്രോതാക്കള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നതിനും തുടര്‍ന്നുള്ള സംശയ നിവാരണത്തിന് റിലയന്‍സ് ഫൗണ്ടേഷ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളക്കാനും കഴിയും.ഇത് കൂടാതെ ആവശ്യാനുസരണം ഗ്രാമീണതല പരിശീലന പരിപാടികളും കൃഷി വിഞ്ജാപനത്തിനായി സംഘടിപ്പിക്കുന്നതിനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍