ചീരാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് തുടക്കമായി.
ചീരാല്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി. പൊതുവിദ്യാലയങ്ങളുടെ പ്രസക്തി, അധ്യാപക രക്ഷാകര്‍ത്തൃ ബന്ധത്തിന്റെ വര്‍ത്തമാനം, പി.ടി. എ, മദര്‍ പി ടി എ, പൂര്‍വ അധ്യാപകര്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഉത്തരവാദിത്വം, സ്കൂളിന്റെ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തമ മാതൃകകള്‍, നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം, സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ എങ്ങനെ പ്രയോജനപ്പെടുന്നു, കുട്ടികളുടെ സാമൂഹിക പ്രതിബദ്ധത, മതേതരത്വത്തിലൂന്നിയ സമീപനം തുടങ്ങിയ വിഷയങ്ങളുടെ ആഴത്തിലുള്ള പരിശോധനയായി സെമിനാര്‍ മാറി. പ്രഭാഷകനും വിദ്യാഭ്യാസ വിദഗ്ധനുമായപ്രൊഫ. ടി മോഹന്‍ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക മികവിന്റെ മാതൃക എന്ന വിഷയം കോഴിക്കോട് നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന് എന്‍ എം മൂസക്കോയ മാസ്റ്ററും, അധ്യാപക രക്ഷകര്‍ത്തൃ സാമൂഹിക ബന്ധത്തിന്റെ മാതൃക എന്ന വിഷയം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി. അലക്സാണ്ടറും, ഹൈടെക് ക്ലാസ്സ് മുറികളും പഠനബോധന മാതൃകയും എന്ന വിഷയം കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി. ജെ തോമസും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ. പാലുകുന്ന് മോഡറേറ്റര്‍ ആയിരുന്നു. കമലാക്ഷി സനല്‍കുമാര്‍ ജോണ്‍, ടി. ബേബി, മല്ലികസോമശേഖരന്, സതി റെജി, മിനി തോമസ്, മണിമാസ്റ്റര്‍ എന്നിവര്‍ നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്മാന് കെ. വി.ശശി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം എ സുരേഷ് സ്വാഗതവും പി.എ. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും, പി.ടി.എ ഭാരവാഹികളും ഉള്‍പ്പെടെ നേരത്തെ രജിസ്റ്റര്‍ ചെയ്ത 250 പേരാണ് സെമിനാറില്‍ സംബന്ധിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍