സഹപ്രവര്‍ത്തകന്റെ വേദനയില്‍ കൈതാങ്ങായി കെ.ടി.ഡി.ഒ
മേപ്പാടി:വയനാട് ജില്ലയിലെ കേരള ടാക്സി ഡ്രൈവേര്‍സ് ഓര്ഗനൈസേഷന് (കെ.ടി.ഡി.ഒ) നേതൃത്വത്തിലാണ് തങ്ങളുടെ സഹപ്രവര്‍ത്തകനും മേപ്പാടിയിലെ കെ.ടി.ഡി.ഒ അംഗവുമായ നൈസാമിന്റെ പിതാവായ മഠത്തില്‍ യാവുക്ക (63)ക്ക് കൈത്താങ്ങുമായി രംഗത്തെത്തിയത് .നട്ടെല്ല് സംബന്ധമായ രോഗത്താല്‍ മൂന്നുവര്‍ഷത്തിലധികമായി കിടപ്പിലായ യാവുക്ക തിരുവനന്തപുരം,കോഴിക്കോട് ,മംഗലാപുരം തുടങ്ങിയ ഹോസ്പ്പിറ്റലുകളിലെ ചികിത്സയിലാണ്. തീര്‍ത്തും കിടപ്പിലായതിനാല്‍ എസ്റ്റേറ്റിനു ഉള്ളിലുള്ള വീട്ടില്‍ നിന്നും ഹോസ്പ്പിറ്റലുകളില്‍ കൊണ്ടു പോകുന്നതിന് പ്രയാസപ്പെട്ട യാവുക്ക ഇപ്പോള്‍ മേപ്പാടി സ്വദേശിയുടെ കാരുണ്യത്താല്‍ വാടക വീട്ടിലാണ് താമസിക്കുന്നത് . ഈ സാഹചര്യത്തിലാണ് കെ.ടി.ഡി.ഒ ധനസഹായവും ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുടെ കിറ്റും നല്കി സഹപ്രവര്‍ത്തകന്റെ കുടുംബത്തിനു കൈതാങ്ങായത്.കെ ടി.ഡി.ഒയുടെ നേതൃത്വത്തില്‍ ഇത് മൂന്നാം തവണയാണ് നിര്‍ദ്ധനരായ കുടുംബത്തിനു ഒരു കൈതാങ്ങാവുന്നത്. ഇനിയും ഇതുപോലെ നിരാലംബരും സാമ്പത്തികമായി വളരെയേറെ കഷ്ട്ടപ്പെടുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന രീതിയില്‍ അവര്‍ക്ക് ഒരു കൈതാങ്ങ് ആകുമെന്ന് കെ.ടി.ഡി.ഒ ഭാരവാഹികള്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍