വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹം: എസ്.എഫ്.ഐ
പുല്‍പ്പള്ളി: കോളേജ് ക്യാമ്പസ്സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന മാനേജ്മെന്റ് ക്യാമ്പസ്സുകള്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയ കമ്മിറ്റി അറിയിച്ചു. ക്യാമ്പസ്സുകളില്‍ സംഘടിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്.ഇത് ഭരണഘടനയില്‍ പോലും പരമര്‍ശിക്കുന്നുണ്ട്.വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമാക്കണെന്ന നിയമ ഭേദഗതി വരാനിരിക്കെ പല കോളേജ് മാനേജ്മെന്റുകളും വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പരമായി നേരിടുമെന്നും.വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മാനേജ്മെന്റുകളുടെ മുന്‍കൂര്‍ ജാമ്യമാണ് ഇത്തരം തീരുമാനങ്ങളെന്നും എസ്.എഫ്.ഐ .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍