ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളി ബ്ലോക്ക് സമ്മേളനം സമാപിച്ചു
പുല്‍പ്പള്ളി പാടിച്ചിറ രവിശശി നഗറില്‍ നടന്ന ഡിവൈഎഫ്ഐ പുല്‍പ്പള്ളി ബ്ലോക്ക് സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. പ്രസിഡന്റായി അജിത് കെ ഗോപാലിനെയും സെക്രട്ടറിയായി ബൈജു നമ്പിക്കൊല്ലിയെയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ശ്രവ്യ ബാബുവാണ് ട്രഷറര്‍.പുല്‍പ്പള്ളി മേഖലയിലെ വരള്‍ച്ചാ ലഘൂകരണത്തനായുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പൊതുയോഗം സിപിഐ എം ഏരിയാകമ്മിറ്റി അംഗം എ വി ജയന് ഉദ്ഘാടനം ചെയ്തു. അജിത് കെ ഗോപാല്‍ അധ്യക്ഷനായിരുന്നു. ബൈജു നമ്പിക്കൊല്ലി, കെ.എന്‍ സുബ്രഹ്മണ്യന്, പി എ മുഹമ്മദ്എന്നിവര് സംസാരിച്ചു. കെ വി ജോബിന് സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍