കേഡര്‍ സംഗമം നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കേഡര്‍ സംഗമം നടത്തി.അടുക്കും ചിട്ടയുമായ പ്രവര്‍ത്തനം വഴി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും സജ്ജമാക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തിലെ ബൂത്ത് തലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കേഡര്‍ സംഗമം നടത്തിയത്.ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ സംഗമംഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.കെ.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് നേതാക്കളായ കെ.കെ.അബ്രഹാം,പി.പി.ആലി,എന്‍.ഡി.അപ്പച്ചന്,വി.എ.മജീദ്,സി.ജയപ്രസാദ്,ബിനുതോമസ്,ജി.വിജയമ്മ ടീച്ചര്‍,ടി.ജെ.ഐസക്,എം.എം.രമേശന്‍മാസ്റ്റര്‍,ഗിരീഷ് കല്‍പ്പറ്റ,സാലി റാട്ടക്കൊല്ലി,എസ്.മണി,കാരാടന്‍ സലീം,എം.ജി.സുനില്‍കുമാര്‍,കെ.അജിത,പി.ആയിഷ,പി.ആര്.ബിന്ദു,കെ.മഹേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍