ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി:
കല്‍പ്പറ്റ:കൗണ്‍സലിംഗ് രംഗത്തെമികച്ച സേവനത്തിനുള്ള ഈ വര്‍ഷത്തെ ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം ജുനൈദ് കൈപ്പണി ഏറ്റുവാങ്ങി.പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഡോ:ശിവന് തോളൂരിന്റെ സ്മരണാര്‍ത്ഥമുള്ളതാണ്.തൃശൂരിലെ ജോസഫ് മുണ്ടശ്ശേരി ഹാളില്‍ നടന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ വച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.മനഃശാസ്ത്രത്തിലും കൗണ്‍സലിംഗിലും ബിരുദാനന്തര ബിരുദമുള്ള ജുനൈദ് കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎഡും കരസ്ഥമാക്കിയിട്ടുണ്ട്.വെള്ളമുണ്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെറ്റസ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും ലൈഫ് എന്റിച്മെന്റ് െ്രെടയിനിംഗ് സോണിന്റെ ഡയറക്ടറും കൂടിയാണ്.ലെറ്റസ് മെഡിറ്റേഷന്‍ ക്യാംപ്' ശ്രേദ്ധേയമായ സമാനതളില്ലാത്ത ഒരു മാനസികോന്നമന പദ്ധതിയാണ്. അതിനുള്ളൊരു അംഗീകാരം കൂടിയാണ് ഇപ്പോഴത്തെ അവാര്ഡ്ലബ്ധിയെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.അവാര്‍ഡ്ദാന സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തു.മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, മുന്‍ എം.എല്‍.എ.യും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ടി.വി.ചന്ദ്രമോഹന് ഡോ.ടി.ശശിധരന്, അജിത വിജയന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍