വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് മാനേജ്മെന്റിന്റെ അനാസ്ഥമൂലം :എസ്.എഫ്.ഐ
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം മാനേജ്മെന്റ് അനാസ്ഥമൂലമാണെന്ന് എസ്.എഫ്.ഐ ബത്തേരി ഏരിയാ കമ്മറ്റി ആരോപിച്ചു.വിദ്യാര്‍ത്ഥികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനോ മാനേജ്മെന്റ് തയ്യാറായിട്ടില്ല.ഇതെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്.സംഭവത്തില്‍ സമഗ്ര അന്വേഷണം ഏര്‍പ്പെടുത്തണം എന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍