അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ.പി.എസ്.ടി.എ ധര്‍ണ്ണ നടത്തി
വൈത്തിരി: ഇടതു സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക, ബ്രോക്കണ്‍ സര്‍വ്വീസ് പ്രശ്നം പരിഹരിക്കുക.എസ്.എസ്.എഫണ്ട് എയിഡഡ് വിദ്യാലയങ്ങള്‍ക്കും നല്‍കുക തുടങ്ങിയ 25 ഓളം ആവശ്യങ്ങളുന്നയിച്ച് കെ. പി.എസ്.ടി.എ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എസ്എസ്എ യില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവര്‍ ഫീല്‍ഡ് ഡ്യൂട്ടി എന്ന വ്യാജേനെ സര്‍ക്കാര്‍ ചെലവില്‍ സംഘടന പ്രവര്‍ത്തനവുമായി നടക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു വാളാല്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി എസ് ഗിരീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ബെന്‍സി ലാല്‍ അധ്യക്ഷം വഹിച്ച ധര്‍ണ്ണയില്‍ എം സുനില്‍കുമാര്‍, സെക്രട്ടറി ആല്‍ഫ്രഡ് ഫ്രെഡി, ഷേര്‍ലി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍