സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് നടത്തി
വെങ്ങപ്പള്ളി എസ്.യു പബ്ലിക് സ്കൂളിലെ 2018-19 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് നടന്നു.ജനാധിപത്യ ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തികച്ചും ജനാധിപത്യരീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മുതല്‍ ഫലപ്രഖ്യാപനം വരെ തീര്‍ത്തും പഠനാര്‍ഹമായ രീതിയില്‍ നടത്തപ്പെട്ട ഇലക്ഷന് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആനന്ദം നല്കി. ഇലക്ഷന് കമ്മീഷന്റെ നേതൃത്വത്തില്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തി.പ്രിന്‍സിപ്പാള്‍ അശീബ്, റിട്ടേണിംഗ് ഓഫിസര്‍ മുസ്തഫ വാഫി, പ്രിസൈഡിംഗ് ഓഫീസര്‍മാരായ ഷിംന, സവാദ് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍