പച്ചക്കറി വിത്ത് വിതരണം ചെയ്തു.
വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി എസ്.എന്‍ കോളേജില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.വിഷ രഹിത പച്ചക്കറി ഉല്‍പ്പാദനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ വിത്തുകള്‍ നല്‍കിയത്.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ജോസ് കണ്ടംതുരുത്തി അധ്യക്ഷത വഹിച്ചു.എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ഷാജി ബത്തേരി,പുല്‍പ്പള്ളി കൃഷി ഭവന് കൃഷി അസിസ്റ്റന്റ് പ്രഭാകരന്, മാത്യു ഉണ്ണിപള്ളി,ബെന്നി മാത്യു,സി.ഡി ബാബു ,ഡീവന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍