വയനാട് റെയില്‍വേ,ചുരം ബാദല്‍പാതകള്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ല;കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

കല്‍പ്പറ്റ: വയനാടിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ വനഭൂമി വനേതര ആവശ്യത്തിനുപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.വയനാട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ചുരം ബദല്‍റോഡുകള്‍, റെയില്‍വെ, തുരങ്കപാത എന്നിവയെല്ലാം വനത്തിലൂടെയാണ് കടന്നു പോകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിഞ്ച് ഭൂമി പോലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിക്കാന്‍ പോകുന്നില്ല. കോടതിയും ഇതേ നിലപാട് സ്വീകരിക്കും. നഞ്ചന്‍കോട് റെയില്‍വെക്കായി തുരങ്കപാത നിര്‍മിക്കാമെന്നാണ് ഡോ. ഇ.ശ്രീധരന്‍ പറയുന്നത്. 22 കിലോമീറ്റര്‍ വനത്തിനടിയിലൂടെ നിര്‍മിക്കുമ്പോള്‍ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വന്യമൃഗശല്യം എങ്ങനെ പരിഹരിക്കാനാവുമെന്ന് പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കുരുമുളക് അടക്കമുള്ളവ ശ്രീലങ്കയില്‍ നിന്നും മറ്റും ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. നമ്മുടെ കുരുമുളകിന് വിലകുറയാന്‍ ഇതാണ് കാരണം. നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ല. അതുകൊണ്ടുതന്നെ ടൂറിസം മേഖലയിലാണ് കേരളത്തിനും ഇന്ത്യക്കും ഭാവി. വയനാട്ടില്‍ അഡ്വഞ്ചര്‍ അക്കാദമി എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതിനായി പണം അനുവദിക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും കേരളത്തെ പൂര്‍ണമായും ഒഴിവാക്കണം. ഇവിടെ ആരും വനഭൂമി കയ്യേറുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല. വനം സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ ഇവിടെ ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി പി.ഒ.ഷീജ അധ്യക്ഷയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍