പരിശീലനം നല്കി
കല്‍പ്പറ്റ:വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി 2018-19 വര്‍ഷത്തിലെ തിരഞ്ഞെടുക്കപ്പെട്ട പാരാ ലീഗല്‍ വളണ്ടിയേഴ്സിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.ഡി.എല്‍.എസ്.എ ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജുമായ ഡോ.വി. വിജയകുമാര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ടി.എല്‍.എസ്.സി ചെര്‍മാനും,അഡീഷണ്ല് ജില്ലാ സെഷന്‍സ് ജഡ്ജുമായ വിനോദ്കുമാര്‍ എന്‍,കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മധു കെ.എസ് ,ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സുനിത കെ.പി.കല്‍പ്പറ്റ ബാര്‍ അസോസിയേഷന് പ്രസിഡന്റ് ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. 2016-2017 വര്‍ഷത്തിലെ ഏറ്റവും നല്ല പാരാലീഗല്‍ വളണ്ടിയറായി തിരത്തെടുക്കപ്പെട്ട മുനീര്‍ പി.വി ,പാരാ ലീഗല്‍ വളണ്ടിയേഴ്സിന്റെ നാഷണല്‍ മീറ്റിലേക്ക് തിരത്തെടുക്കപ്പെട്ട പി.എല്‍.വി കെ.സുഭാഷിണി എന്നിവരെവയനാട് ജില്ലാ കളക്ടര്‍ ആര്.അജയ്കുമാര്‍ അനുമോദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍