കച്ചവടസ്ഥാപനങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹം:ഡി.വൈ.എഫ്.ഐ
പടിഞ്ഞാറത്തറ:കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസത്തിന് കീഴില്‍ ബാണാസുര സാഗര്‍ ടൂറിസം സെന്ററിലെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങളുടെ കാലാവധി തീര്‍ന്ന മുറക്ക് ദീര്‍ഘിപ്പിച്ചു നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ.വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യം അനുസരിച്ച് തുച്ഛമായ തുകയ്ക്കാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്. പ്രസ്തുത ടെണ്ടര്‍ ദീര്‍ഘിപ്പിച്ചു നല്കുമ്പോള് കെ.എസ്.ഇ.ബി ക്ക് വലിയ നഷ്ടം വരുന്നതിനാല്‍ എല്ലാ സ്ഥാപനങ്ങളുടെയും കാലാവധി തീര്‍ന്ന മുറയ്ക്ക് പുതിയ ടെണ്ടര്‍ നടത്തണമെന്ന് ഡി.വൈ.എഫ്.ഐ പടിഞ്ഞാറത്തറ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍