ഗൃഹനാഥന് കല്പ്പടവില് നിന്നും വീണു മരിച്ചു
സാമൂഹ്യനീതി വകുപ്പിലെ മുന്‍ ഡ്രൈവറായിരുന്ന കല്‍പ്പറ്റ ബൈപ്പാസ് റോഡ് പാര്‍വ്വണം വീട്ടില്‍ ജനാര്ദ്ധനന് (62) ആണ് മരിച്ചത്. ഇന്നലെ മൂന്ന് മണിയോടെയാണ് ജനാര്‍ദ്ധനനെ കല്പ്പടവില് നിന്നും താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂപ്പൈനാട് ഗവ. ഹോസ്പിറ്റല്‍ ജീവനക്കാരി പാര്‍വ്വതിയാണ് ഭാര്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ11:30 നു കല്പറ്റ മൂന്നേക്ര ബൈപ്പാസ് റോഡിലെ വീട്ടില്‍ അര മണിക്കൂര്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം സ്വന്തം നാടായ കാലടിയിലേക്ക് കൊണ്ടു പോകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍