കെ.എസ്.യു കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കല്‍പ്പറ്റ: ജസ്ന തിരോദാനം സി.ബി.ഐ അന്വേഷിക്കുക,പരിയാരം മെഡിക്കല്‍ ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ട് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി.വിദ്യാര്‍ത്ഥി സമരങ്ങളെ ചോരയില്‍ മുക്കി അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ച പ്രവൃത്തിയല്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എ.ഐ.സി.സി.അംഗം കെ.സി.റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളെ ആണി തറച്ച് ലാത്തി ഉപയോഗിച്ച് തല്ലിയ പോലീസ് നടപടിയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു.പി.പി.ആലി,ഗോകുല്‍ദാസ് കോട്ടയില്‍,പി.ഇ.ഷംസുദ്ദീന്,സാലി റാട്ടക്കൊല്ലി,സി.ബി.സുഷോബ്,നിഖില്‍ തോമസ്,എം.ഷൈജിത്ത്,യൂനസ് അലി,കെ.റഹീല്‍,അജ്മല്‍ മാട്ടുമ്മല്‍,കെ.ശ്രീഹരി,പി.അനുജിത്ത്,കെ.ശരത്,അര്ജുന് പോള്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍