സ്റ്റാഫ് നേഴ്സിനെ അനുമോദിച്ചു
കഴിഞ്ഞദിവസം വാഴവറ്റ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പാലക്കാട്ട് കുന്ന് കോളനിയിലെ യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രസവത്തിന് മേല്‍നോട്ടം വഹിക്കുകകയും ശുശ്രൂഷ നടത്തുകയും ചെയ്ത കൈനാട്ടി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നെഴ്സ് പുഷ്പ എബ്രഹാമിനെ കെജിഎന്‍എ അനുമോദിച്ചു. പരിസരവാസിയായ പുഷ്പയെ നാട്ടുകാര്‍ വിവരമറിയിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുഷ്പ ബസ്സ്റ്റാന്‍ഡില്‍ വച്ച് കുട്ടിയെ പുറത്ത് എടുത്ത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ശുശ്രൂഷ കൊടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി സ്വന്തം ഉത്തരവാദിത്വത്തില്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍