ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവം;രണ്ട് പേര്‍ അറസ്റ്റില്‍

വെള്ളമുണ്ട:വെള്ളമുണ്ടയില്‍ സിദ്ധന്റെ ചികിത്സക്കിടെ യുവാവ് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ഇടയാറ്റൂര്‍ സ്വദേശി സെയ്ത് മുഹമ്മദ് (52) എറണാകുളം കാക്കനാട് പുല്ലന്‍വേലില്‍ റഫീഖ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മരണപ്പെട്ട പൊയിലന്‍ അഷ്‌റഫിനെ (32) തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ താമസിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതികളെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി. യുവാവിന്റെ അസ്വാഭാവിക മരണത്തില്‍ തമിഴ്‌നാട് കൂടംകുളം പോലീസും കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.നിലവില്‍ പോലീസ് പിടിയിലായ പ്രതികള്‍ക്ക് മരണത്തിലുള്ള പങ്കുള്‍പ്പെടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും തുടരന്വേഷണങ്ങള്‍ക്കും മാത്രമേ വ്യകമാവുകയുള്ളൂ.
തമിഴ്‌നാട് തിരുവി മ്പലപുരം തോട്ടപ്പള്ളിവാസല്‍ സയ്യിദ് വലിയുള്ളാഹി ദര്‍ഗ്ഗയെന്നപേരിലറിയപ്പെടുന്ന സ്വകാര്യ വ്യക്തി നടത്തുന്ന ദര്‍ഗ്ഗ യില്‍ വെച്ചാണ് യുവാവ് മരണപ്പെട്ടത്.ഈസ്ഥാപനം തിരുവനന്തപുരത്ത് നിന്നും 180 കിലോമീറ്റര്‍ അകലെയാണ. ഇതിനിടെമരണപ്പെട്ട യുവാവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാവിലെ വെള്ളമുണ്ട ജുമാ മസ്ജിദ്മ ഖബറിസ്ഥാനില്‍ മറവ് ചെയ്തു.തിങ്കളാഴ്ച രാത്രിയില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് രാവിലെയാണ് വെള്ളമുണ്ടയിലെത്തിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍