ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് തയ്യാറാക്കല്‍ പരിശീലനം സംഘടിപ്പിച്ചു
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മട്ടിലയം, പര്ളോം, അയനിവയല്‍,നെല്ലേരി എന്നീ നീര്‍ത്തട സമിതിയുടെയും എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തില്‍ എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ വെച്ച് ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു.എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയം സീനിയര്‍ സയന്റിസ്റ്റ് വി.വി ശിവന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ട്രെയ്നിങ്ങ് കോ ഓര്‍ഡിനേറ്റര്‍ പി.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സി. പി. പ്രേമകുമാരി, പനമരം വിഷയം അവതരിപ്പിച്ചു. കെ.ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.30 ഓളം ചക്കവിഭവങ്ങള്‍ തയ്യാറാക്കുന്നതിന് പരിശീലനം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍