കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വീകരണം നല്കി
കല്‍പ്പറ്റ: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലക്കിടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍,എം.പി എം.ഐ ഷാനവാസ്,സി.കെ ശശീന്ദ്രന് എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് എന്നിവരും സംബന്ധിച്ചു. വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെയും വയനാട് ടൂറിസം നേതൃത്വത്തില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സെമിനാറായിരുന്നു മന്ത്രിയുടെ വയനാട്ടിലെ ആദ്യ പരിപാടി. വയനാടിന്റ ടൂറിസം ലോകനിലവാരത്തില്‍ ഉയരാന്‍ എല്ലാ തരത്തിലുമുള്ള പിന്തുണയും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.മുന്‍വര്‍ഷം ലോക ടൂറിസം അഞ്ച് ശതമാനത്തോളം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ അത് 15.67 ശതമാനമാണ് വര്‍ദ്ധിച്ചത് യോഗയും, ആയുര്‍വ്വേദവും ടൂറിസത്തില്‍ ഉള്‍പ്പെടുത്തി ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങള്‍ ഇംഗ്ലീഷ് അടക്കമുള്ള ഒന്‍പത് ഭാഷകളില്തയ്യാറാക്കിയിട്ടുണ്ട്.നഞ്ചന്‍കോട് റെയില്‍ വിഷയത്തില്‍ കേരളത്തില്‍ രാഷ്ട്രിയ പിടിവലി ഒഴുവാക്കാന്‍ ഇടതുപക്ഷ എംഎല്‍എ ആയ സി.കെ ശശീന്ദ്രനോട് മന്ത്രി ആവശ്യപ്പെട്ടു.നിര്‍ദ്ദിഷ്ട ലക്കിടി, അടിവാരം റോപ്പ് വേക്കും മന്ത്രി പച്ചക്കൊടി കാണിച്ചു. ചിലവിന്റെ ഇരുപത്തി അഞ്ച് ശതമാനം കേന്ദ്രം വഹിക്കാമെന്ന ഉറപ്പും നല്കി. വയനാട്ടില്‍ ചെറുകിട വീമാനതാവളത്തിനായി വ്യോമയാന മന്ത്രിയുമായി സംസാരിക്കാമെന്നും, കാര്‍ഷക പ്രശ്നങ്ങളില്‍ ഇടപെടാമെന്നും പറഞ്ഞു. എംപി എം.ഐ.ഷാനവാസ്, സി.കെ.ശശീന്ദ്രന് എംഎല്‍എ ,വയനാട് ടൂറിസം ഓര്ഗ്ഗനെസേഷന് പ്രസിഡന്റ് വാഞ്ചീശ്വരല്, ജോണി പാറ്റാനി, സിബി രാജ്, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍