സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: കുടിയേറ്റമേഖലയിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനു പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. സാമൂഹ്യ വൃക്ഷവത്കരണം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു. കാവു സ്ഥാപിക്കല്‍ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാറും, ഗുണഭോക്താക്കള്‍ക്കുള്ള സാമ്പത്തികസഹായവിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന് മാസ്റ്ററും നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ രുക്മിണി സുബ്രമണ്യന്‍, ഗിരിജാ കൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.ജെ. പോള്‍, ശിവരാമന് പാറക്കുഴി, ശ്രീജ സാബു, ജില്ലാ പഞ്ചായത്തംഗം പി. അസ്മത്ത്, വര്‍ഗീസ് മുരിയന്‍കാവില്‍, ഒ.ആര്. രഘു, എ.സി. പ്രഭാകരന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ഡി. സജി, പി.വി. ശിവന്, മേഴ്സി ബെന്നി, മണി ഇല്യന്പത്ത്, സുമി അപ്പി, പഞ്ചായത്തംഗങ്ങളായ അനില്മോന്, മുനീര്‍ ആച്ചിക്കുളത്ത്, ബിന്ദു ദിവാകരന്, എം.ടി. കരുണാകരന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്സാണ്ടര്‍, ഡിഎഫ്ഒ ഷജ്ന കരിം, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍