ഗണിതലാബ് മെറ്റീരിയല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ വൈത്തിരി ഉപജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ക്ക് ഗണിതലാബിലേക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ നിര്മ്മാണശില്പ്പശാല വൈത്തിരി ബി.ആര്.സിയില്‍വെച്ച് നടത്തി.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഗണിതപഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സഹായിക്കുന്ന അരവിന്ദ്ഗുപ്ത സ്ട്രിപ്പ്, ടെന്‍ ഫ്രെയിം, ഡൊമിനോ, യൂണിറ്റ് ക്യൂബ്, സംഖ്യാപമ്പരം, ഷൂട്ടിംഗ് ബോര്‍ഡ് തുടങ്ങി പതിനഞ്ചോളം പഠനോപകരണങ്ങളാണ്ശില്പ്പശാലയില് തയ്യാറാക്കിയത്.വൈത്തിരി ഉപജില്ലയിലെ 37 വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ഇതോടെ വൈത്തിരി ഉപജില്ലയിലെ ഭൂരിപക്ഷം പ്രൈമറി വിദ്യാലയങ്ങളിലും ഗണിതലാബ് സജ്ജീകരിച്ചതായി വൈത്തിരി ബി.പി.ഒ ഷിബു.എ.കെ അറിയിച്ചു.ഉമേഷ്, അരുണ്‍ ആന്റണി റൊസാരിയോ,ജോബിഷ് മാന്വല്‍, ജിഷമോള്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍