കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
ബത്തേരി:കുറിച്യാട് റെയിഞ്ചില്‍ ഓടപ്പള്ളം പുതുവീട് കോളനിക്ക് സമീപം വനത്തിലാണ് പത്ത് വയസ്സുള്ള ആണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് കാലി മേയ്ക്കാന്‍ പോയ പ്രദേശവാസികളാണ് കടുവയുടെ ജഡം കണ്ടെത്തിയത്.പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ടി. സാജന്, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍