ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ 'ബ്രസീല്‍ ' വിജയിച്ചു
പടിഞ്ഞാറത്തറ ശാഖ യൂത്ത് ലീഗ് ,എം.എസ്.എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മാതൃകാ മിനി ലോകകപ്പ് ഫുട്ബോള്‍ മല്‍സരം സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിരവധി ടിമുകള് പങ്കെടുത്തു.അര്‍ജന്റീന,ബ്രസീല്‍,ഫ്രാന്‍സ്,പോര്‍ച്ചുഗല്‍ തുടങ്ങി 10 ഓളം ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബ്രസീല്‍ ,പോര്‍ച്ചുഗല്‍ ടീമുകള്‍ ഫൈനലിലെത്തി.ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്രസീല്‍ ലോകകപ്പ് സ്വന്തമാക്കി .യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഹാരിസ് ബ്രസീല്‍ ടീമിന് ലോകകപ്പ് കൈമാറി. സമാപന പരിപാടിയില്‍ ശാഖാ പ്രസിഡണ്ട് ഷാഫി അദ്ധ്യക്ഷത വഹിച്ചു.ജി. ആലി ഉദ്ഘാടനം ചെയ്തു.പി അബു .സി കെ.അബുള്ഗഫൂള്.ഗ ങ മുസ്തഫ.അഷ്മില്‍ സോനു.ശിഹാബ് പ്രസംഗിച്ചു സെക്രട്ടറിഅബൂബക്കര്‍ ങ സ്വാഗതവും അശ്മില്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍