പൊതുയോഗവും, കുമാരി സംഘരൂപീകരണവും
എസ്.എന്‍.ഡി.പി യോഗം ആയിരത്തി ഇരുന്നൂറ്റിഇരുപത്തിയൊന്നാം നമ്പര്‍ കേണിച്ചിറ ശാഖയുടെ നേതൃത്വത്തില്‍ പൊതുയോഗവും, കുമാരി സംഘരൂപീകരണവും നടന്നു.യൂണിയന് ചെയര്‍പേഴ്സണ്‍ ശാരദനന്ദനന് അദ്ധ്യക്ഷത വഹിച്ച യോഗം അസിസ്റ്റന്റ് സെക്രട്ടറിയും, യൂണിയന് കണ്‍വീനറുമായ എന്‍.കെ ഷാജി ഉദ്ഘാടനം ചെയ്തു യോഗത്തില്‍ സൈബര്‍ സേന കേന്ദ്രസമിതി വൈസ് ചെയര്മാന് എം.എം.അജിത്തിന് സ്വീകരണവും നല്കി.യോഗത്തില്‍ എസ്.എന്‍.ഡി.പി യോഗം യൂണിയന് മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ പി.സി.ബിജു,ശാഖാ സെക്രട്ടറി സാബു മാതാളിയില്,വനിതാ സംഘം പ്രസിഡണ്ട് ഷീല സുരേന്ദ്രന്,പുഷ്പ സജീവന്,കുമാരി സംഘം കോഡിനേറ്റര്‍ സിബി സാബു,കുമാരി സംഘം യൂണിറ്റ് പ്രസിഡണ്ട് ആര്യ സെക്രട്ടറി ശില്പ സുരേന്ദ്രന്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശാഖാ പ്രസിഡണ്ട് എ.ഡി പത്മ ദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് നിര്‍മ്മല ശിവരാമന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍