ഷിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി കെട്ടിടോദ്ഘാടനവും ഹുദവി കോഴ്സ് മൂന്നാം ബാച്ച് ആരംഭവും
വാകേരി ഷിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ കെട്ടിടോദ്ഘാടനവും ഹുദവി കോഴ്സ് മൂന്നാം ബാച്ച് ആരംഭവും ജൂലൈ നാലിന് ബുധനാഴ്ച്ച നാല് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.പാണക്കാട ്സയ്യിദ് ബഷീറലി ഷിഹാബ് തങ്ങള്‍,കെ.ടി ഹംസ മുസ്ലിയാര് (സമസ്ത ജില്ലാ പ്രസിഡന്റ്),വി മൂസക്കോയ മുസ്ലിയാര് (സമസ്ത കേന്ദ്ര മുശാവറ അംഗം) ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി (വൈസ് ചാന്‍സലര്‍ ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി),പിണങ്ങോട് അബൂബക്കര്‍ (എസ്.എം.എഫ് ജില്ലാ പ്രസിഡന്റ്),എസ് .മുഹമ്മദ് ദാരിമി ( സമസ്ത ജില്ലാ സെക്രട്ടറി),എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് (എസ്.കെ.ജെ.എം സംസ്ഥാന ട്രഷറര്‍),എം എ മുഹമ്മദ് ജമാല്‍ സാഹിബ് (ഡബ്ല്യു.എം.ഒ.സെക്രട്ടറി),കെ.കെ അഹമ്മദ് ഹാജി (ഡബ്ല്യു.എം.ഒ പ്രസിഡന്റ്),ഇബ്രാഹിം ഫൈസി പേരാല്‍ (ജന.സെക്രട്ടറി ശംസുല്‍ ഉലമാ അക്കാദമി )തുടങ്ങിയവര്‍ സംബന്ധിക്കും. .രാത്രി ഏഴു മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തീബിന് സയ്യിദ് ഫഖ്റുദ്ധീന്‍ പൂക്കോയ തങ്ങള്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിയുടെ അംഗീകാരമുള്ള വയനാട്ടിലെ ഏക സ്ഥാപനമാണ് വാകേരി ഷിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അക്കാദമിക് ചെയര്‍മാനുമായ സ്ഥാപനം രണ്ടായിരത്തി ഒമ്പതിലാണ് ആരംഭിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍