മീനങ്ങാടി വരദൂര്‍ പനമരം റോഡ് ശോചനീയാവസ്ഥയില്‍;പ്രതിഷേധത്തോടെ പ്രദേശവാസികള്‍
മഴക്കാലമായതോടെ കുണ്ടും കുഴിയും വെള്ളക്കെട്ടുകളുമായി മീനങ്ങാടി-വരദൂര്‍-പനമരം റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമായി.വര്‍ഷങ്ങളോളമായി ഈറോഡ് അവഗണിക്കപ്പെട്ട് കിടക്കുകയാണ്.കാല്‍നട യാത്രപോലും ദുഷ്ക്കരമായിട്ടും അറ്റകുറ്റപ്പണികള്‍ ചെയ്യാനോ മറ്റ് താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.ദിവസേന പതിനഞ്ചോളം ബസുകള്‍ ഈ റോഡിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.പല പേരുകളില്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ റോഡ് നവീകരിക്കാന്‍ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.റോഡിന്റെ മോശം അവസ്ഥ കാരണം വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കാരണം ബസുകളുടെ ട്രിപ്പ് മുടങ്ങുന്നത് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ ഏറെ വലയ്ക്കുന്നു.റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍