കാര്‍ഷിക കോളേജ് :സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിക്കണം:കെ.എസ്. യു
കല്‍പ്പറ്റ:വയനാട് ജില്ലയുടെ ചിരകാല സ്വപ്നമായ അമ്പലവയല്‍ കാര്‍ഷിക കോളേജ് കാര്‍ഷിക സര്‍വ്വകലശാലയുടെ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്താത്തത് വയനാട് ജില്ലയോട് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയാണെന്ന് കെ.എസ്.യു വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു.ഈ അദ്ധ്യയന വര്‍ഷം കര്‍ഷിക സര്‍വ്വകലശാലയുടെ അലോട്ട്മെന്റില്‍ അമ്പലവയല്‍ കാര്‍ഷിക കോളേജ് ഉണ്ടാകുമെന്നുപറഞ്ഞ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ പ്രസ്താവന പാഴ്വാക്കായിരിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കെ.എസ്.യു.വയനാട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന ഇത്തരം നിസംഗ മനോഭാവം ജില്ലയിലെ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ് . എത്രയും വേഗത്തില്‍ അമ്പലവയല്‍ കാര്‍ഷിക കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിലെങ്കില് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യു ജില്ലാ കമ്മറ്റി അറിയിച്ചു.കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, ലയണല്‍ മാത്യു, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, ഷൈജിത്ത് സി ,സുഷോബ് ചെറു കുമ്പം ,യൂനസ് അലി എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍