ഒന്നരക്കിലോയോളം കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
മീനങ്ങാടി മൈലമ്പാടി അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജ് (48) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും, മീനങ്ങാടി എസ്ഐ ജയപ്രകാശും സംഘവും ചേര്‍ന്ന് ഹൈവേ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. കഞ്ചാവ് കടത്തിയ കെഎല്‍ 18 ആര് 1890 പള്‍സര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈരഗുപ്പയില് നിന്നും കൊണ്ടുവരികയായിരുന്ന 1.350 കിലോ.ഗ്രാം കഞ്ചാവാണ് പിടികൂടിയത്. മീനങ്ങാടി,കൊളഗപ്പാറ,കാക്കവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും മറ്റും കേന്ദ്രീകരിച്ച് ചെറുകിയ വില്‍പ്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് പ്രതിയെ പിടീകൂടിയത്. മീനങ്ങാടി എസ്ഐ ജയപ്രകാശ്, എഎസ്ഐമാരായ സന്തോഷ്, രവീന്ദ്രന്, സലാം, സിപിഓ മാരായ ജോസഫ്, ശെല്വന്, െ്രെഡവര്‍ ജോസഫ് തുടങ്ങിയവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ ഹൈവേ പോലീസിന്‍രെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍