പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
പടിഞ്ഞാറത്തറ:ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ ബാങ്ക്കുന്നിലെ പച്ചക്കറി തൈകളുടെ വിതരണോദ്ഘടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് നിര്‍വഹിച്ചു.വാര്‍ഡിലെ എല്ലാ വീടുകളിലും തൈകള്‍ എത്തിക്കുന്നതിന് 24 കുടുംബശ്രീ യൂണിറ്റുകള്‍ക്കായി 2500 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.തക്കാളി,വഴുതന,മുളക്,ക്യാബേജ് എന്നിവയുടെ തൈകളാണ് നല്‍കിയത്.വാര്‍ഡ് കണ്‍വീനര്‍ ജിജി ജോസഫ് ,നിത മുരളി,ജിന്‍സി,റീന രവികുമാര്‍,സുമേഷ്,മണി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍