കെഎസ് സി ഡബ്ല്യു എഫ് പുതിയ കമ്മിറ്റി നിലവില്‍ വന്നു
കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ല എക്സിക്യൂട്ടീവിന്റേയും മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത യോഗം ചേര്‍ന്നു. മാനന്തവാടി വെച്ച് ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ യോഗത്തില്‍ വെച്ച് ജില്ലാ എക്സിക്യുട്ടീവ് പുനസംഘടിപ്പിച്ചു .മാനന്തവാടി മണ്ഡലം കമ്മിറ്റി പിരിച്ച് വിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.ജില്ലാ ഭാരവാഹികളായി കുഞ്ഞബ്ദുള്ള (പ്രസിഡന്റ്), പി സലീം (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു. ഇജാസ് തരുവണ, നസീര്‍ അഞ്ചുകുന്ന്, ഉമ്മര്‍ മാനന്തവാടി എന്നിവരാണ് മാനന്തവാടി മണ്ഡലം ഭാരവാഹികള്‍.പാചക തൊഴിലാളികളുടെ കുടുബത്തില്‍ അസുഖമായി സ്ഥിരം മരുന്ന് കഴിക്കുന്നവര്‍ക്ക് മാസത്തില്‍ 10 ആള്‍ക്ക് 500 രൂപയുടെ മരുന്ന്) ചികില്‍സാ സഹായം നല്കുവാനും, 4 പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ വാട്ടര്‍ ബെഡ്; വീല്‍ചെയര്‍ ,ഓക്സിജന്‍ സിലണ്ടര്‍, എയര്‍ ബെസ് തുടങ്ങിയവ നല്കുവാനും യോഗം തീരുമാനിച്ചു .ഓണാഘോഷത്തിന്റെ ഭാഗമായി പാചക മല്‍സരവും കുടുംബ സംഗമവും നടത്തും. യോഗത്തില്‍ സലീം, അര്‍ഷാദ് ചെറ്റപ്പാലം അബ്ദുള്ള, സുമതി, ജോണി അബ്ദുല്‍ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പാചക തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമാനമനസ്കരായ പാചക തൊഴിലാളി സംഘടനകളുമായി ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുവാനും പറ്റുമെങ്കില്‍ അവരുമായി ലയിക്കുവാനം ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുവാനും സംസ്ഥാന കമ്മിറ്റിയോട് ആവര്യപ്പെടുന്നതായും, മറ്റ് ഇതര ട്രേഡ് യൂണിയന് നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വം നല്‍കരുത് എന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെടുന്നതായും സംഘടന പ്രമേയം പാസ്സാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍