വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടന ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:വയനാട്ടില്‍ ടൂറിസം മേഖലയില്‍ 'ക്വാളിറ്റി ഇന്‍ ടൂറിസം' എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ ടൂറിസം മേഖലയില്‍ പ്രവൃത്തിക്കുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് എന്ന പേരില്‍ സംഘടന രൂപീകരിച്ചു.കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടി കബനി കമ്മ്യൂണിറ്റി ടൂറിസം സ്ഥാപകന്‍ സുമേഷ് മംഗലശ്ശേരി ഉത്ഘാടനം ചെയ്തു. ജില്ല ടൂറിസം മാര്‍ക്കറ്റിംഗ് മേധാവി പ്രവീണ്‍ മുഖ്യ പ്രഭാഷണം നടത്തി. വയനാട്ടിലെ ടൂറിസം വികസനത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കമല്‍ സംസാരിച്ചു.ദേവാനന്ദ് ഡിഎം വിംസ് ജയ്കിഷന് ആസ്റ്റര്‍ വിംസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ മാര്ട്ടിന് തോമസ് സ്വാഗതവും, എം സജീഷ് കുമാര്‍ നന്ദി പ്രകാശനവും നടത്തി. സതീഷ് മാധവന് പ്രവീണ്‍ വി.രാജ് , ജോമോന് ജോര്‍ജ്, പ്രശോഭ്, ഷനോജ്, സുമേഷ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഭാരവാഹികളായി മാര്ട്ടിന് തോമസ് പ്രസിഡണ്ട്, പ്രവീണ്‍. വി.രാജ് വയനാട് സെക്രട്ടറി, പ്രശോഭ് ശങ്കര്‍ ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍