മുണ്ടശ്ശേരി അവാര്‍ഡ് സാബുജോസിന്
കല്‍പ്പറ്റ:ഈ വര്‍ഷത്തെ മുണ്ടശ്ശേരി അവാര്‍ഡ് സാബുജോസ് എഴുതിയ 'ദൈവത്തിന്റെ മനസ് ' എന്ന പുസ്തകത്തിന് ലഭിച്ചു.സാംസ്കാരിക വകുപ്പും മുണ്ടശ്ശേരി പുരസ്കാര സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അവാര്‍ഡ് ജൂലൈ 17ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സമ്മാനിക്കും.10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതണ് അവാര്‍ഡ്. മേപ്പാടി ഗവ.എല്‍.പി സ്കൂള്‍ അധ്യാപകനായ സാബുജോസ് മിക്ക ആനുകാലികങ്ങളിലെയും ദിനപത്രങ്ങളിലെയും സ്ഥിരം ശാസ്ത്ര എഴുത്തുകാരനാണ്. ഇ മാഗസിനുകളിലും ശാസ്ത്ര പംക്തി കൈകാര്യം ചെയ്തുവരുന്നു. വിക്ടേഴ്സ് ചാനലിന്റെ ശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും എന്ന പരമ്പരയുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും സാബുജോസാണ്. ഒരു ഇംഗ്ലീഷ് പുസ്തക മടക്കം ഇതിനകം 15 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്കൂള്‍ വിഭാഗം വായനാ മത്സരത്തിന് തെരഞ്ഞെടുത്തത് സാബുജോസിന്റെ 'സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങള്‍' എന്ന പുസ്തകമാണ്. ചിന്താ പബ്ലിഷേഴ്സാണ് ദൈവത്തിന്റെ മനസ് പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ് സ്വദേശം. ഭാര്യ: സീന. മക്കള്‍: അലെസാന്ഡ്രയ മറിയ, ആര്യന് റൂബന്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍