അപകട ഭീഷണി ഉയര്‍ത്തി റോഡിലെ വെള്ളക്കെട്ട് ;വാഹന,കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍
കാവുംമന്ദം -കല്‍പ്പറ്റ -പടിഞ്ഞാറത്തറ റോഡില്‍ കാവുമന്ദം ലൂര്‍ദ് മാതാ ദേവാലയത്തിനു സമീപമാണ് സംസ്ഥാന ഹൈവേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ചുരം യാത്ര ഇടക്കിടെ തടസപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ റോഡിലുടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.വാഹനം വരുമ്പോള്‍ വെള്ളക്കെട്ട് കാരണം കാല്‍നട യാത്രക്കാര്‍ക്കു അരികിലേക്ക് മാറുവാന്‍ കൂടി കഴിയുന്നില്ല.റോഡരികിലെ ഓവുചാല്‍ സ്ലാബ് ഇട്ടു മൂടിയതിനാല്‍ സമീപ കെട്ടിടങ്ങളില്‍ നിന്നും മറ്റുമുള്ള വെള്ളമടക്കം റോഡില്‍ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.പടിഞ്ഞാറത്തറ പൊതുമരാമത്ത് എ. ഇ അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍