സമരപ്രഖ്യാപന കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ: ഓട്ടോറിക്ഷ,ടാക്സി,ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന് ജൂലൈ 3 ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന സമരപ്രഖ്യാപന ജില്ലാ കണ്വെന്ഷന് അറിയിച്ചു.ഓട്ടോറിക്ഷകള്‍ക്ക് ഇന്‍ഷൂറന്‍സ് പ്രീമിയം 2014 ല്‍ 3450 രൂപയായിരുന്നത് 8200 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്തിലെ 8-ലക്ഷത്തിലേറെ വരുന്ന വാഹനങ്ങളിലെ 10-ലക്ഷത്തോളം തൊഴിലാളികള്‍ ദുരിതത്തിലാണ്.കള്ളടാക്സികളും അനധികൃത ഓട്ടോറിക്ഷകളും കര്‍ശനമായി നിരോധിക്കണം.കണ്വെന്ഷന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എന്‍.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.പി.പി.ആലി,കെ.സുഗതന്,പി.ജെ.ആന്റണി,പടയന്‍ ഇബ്രാഹിം,ടി.മണി,സാംപി മാത്യു,പി.എം.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍