അനധികൃതമായി കടത്തിയ 26 ലക്ഷം രൂപ പിടികൂടി.
മുത്തങ്ങയില്‍ വെച്ച് വാഹന പരിശോധനക്കിടെ അനധികൃതമായി കടത്തുകയായിരുന്ന 26 ലക്ഷം രൂപ ബത്തേരി പോലീസ് പിടികൂടി.കെ.എല്‍ 12 എച്ച് 1374 നമ്പര്‍ കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ചനിലയിലായിരുന്ന പണം.മഹാരാഷ്ട്ര സ്വദേശികളും ബത്തേരിയില്‍ താമസിച്ചുവരുന്നവരുമായ വിജയ് കൃഷ്ണദേവ് സാവന്ത് (31)ലവേഷ് രാം ചന്ദ്ര (29),രാജു (32) എന്നിവരെ അറസ്റ്റ് ചെയ്തു.പ്രതികളെ ചോദ്യം ചെയ്തതില്‍ കര്‍ണ്ണാടകയില്‍ സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണം നികുതി വെട്ടിച്ച് വയനാട്ടിലേക്ക് കടത്തിയതാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.എസ്.ഐ വിജയന്,സി.പി.ഒ മാരായ എല്‍ദോ,ശരത്,സജാദ്, സജീഷ് കുമാര്‍ എന്നിവര്‍ വാഹന പരിശോധനയ്ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍