ഓട്ടോ ഡ്രൈവറെ ആദരിച്ചു
വടുവഞ്ചാല്‍ :വൈത്തിരി താലൂക് ലീഗല്‍ സര്‍വീസസിന്റെ അഭിമുഖ്യത്തില്‍ വടുവഞ്ചാലിലെ ഓട്ടോ ഡ്രൈവര്‍ ബഷീറിനെ ആദരിച്ചു.ഓട്ടോറിക്ഷ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ മാതൃക കാണിച്ചതിനാണ് ബഷീറിനെ ആദരിച്ചത്.ഓട്ടോ ഓടിക്കുന്നതിനിടയില്‍ ഫോണിലേക്ക് കോള്‍ വന്നപ്പോള്‍ റോഡരികിലേക്ക് വണ്ടി മാറ്റി നിര്‍ത്തി കോള്‍ അറ്റന്റ് ചെയ്യാന്‍ ബഷീര്‍ കാണിച്ച മാതൃകയാണ് അദ്ദേഹത്തെ ആദരവിന് അര്‍ഹനാക്കിയത്.വടുവഞ്ചാലില്‍ വെച്ച് നടന്ന ചടങ്ങില്‍ ലീഗല്‍ സര്‍വീസസിന്റെ താലൂക് സെക്രട്ടറി നീരജ് അദ്ദേഹത്തെ പൊന്നാട അണിയിച്ച ശേഷം പുരസ്ക്കാരം നല്കി.ചടങ്ങില്‍ സംയുക്ത ഓട്ടോ െ്രെഡവേഴ്സ് വൈസ് പ്രസിഡണ്ട് ടി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡണ്ട് ഹരിഹരന് മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി പ്രതിനിധി എംസി മുഹമ്മദ്, ജ്യോതിബസു, ലീഗല്‍ സര്‍വീസസ് കോ ഓര്‍ഡിനേറ്റര്‍ റെഹിയാനത്ത്, മുരളി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍