പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂളില്‍ കേരള സര്‍ക്കാരിന്റെ ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ലൗലി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. ഈ ഓണത്തിന് വീട്ടില്‍ സ്വന്തം പച്ചക്കറികള്‍ വിളവെടുക്കാന്‍ ബോധവല്‍ക്കരണവും ഇതോടനുബന്ധിച്ച് നടത്തി. കൃഷി വകുപ്പ് പുറത്തിറക്കിയ ബുക്ക്ലെറ്റും ലീഫ് ലെറ്റും ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്കൂള്‍ പ്രധാന അധ്യാപിക ശ്രീലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഹരിതസേന ഇന്‍ചാര്‍ജ് അധ്യാപകന് കെ.അലി സ്വാഗതവും വിദ്യാര്‍ത്ഥി കണ്‍വീനര്‍ ഷെദിന്‍ ഷാഫി നന്ദിയും പറഞ്ഞു. അധ്യാപകരായ അയ്യൂബ്, ജാഫര്‍, അനസ്, അഷ്ക്കര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍