കെ.ടി.ഡി.ഒ വയനാട് ജില്ലാ ജനറല്‍ ബോഡിയോഗം നടത്തി
ബത്തേരി: കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് വയനാട് ജില്ലാജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടത്തി.ബത്തേരി എം.വി.ഐ ദിനീഷ് കീര്‍ത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബത്തേരി എസ്.ഐ മണി, എ.എസ്.ഐ വിജയന്,കെ.ടി.ഡി.ഒ സംസ്ഥാന പ്രസിഡന്റ് സ്മാസ് മുഹമ്മദ് (തിരൂര്‍),സംസ്ഥാന ജോ.സെക്രട്ടറി ജിന്സണ് തൃശൂര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബാഹുലേയന് തൃശൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് ഷൈബത്ത് ഷാനു (മാനന്തവാടി),വൈസ് പ്രസിഡന്റ് ആസാദ് (മാനന്തവാടി), വിധുന് (കമ്പളക്കാട്),സെക്രട്ടറി ശ്രീശന് ( ചുണ്ടേല്‍ ),ജോ.സെക്രട്ടറി ദിലീപ് (മാനന്തവാടി), ജാഫര്‍ (ബത്തേരി), ട്രഷറര്‍ ഷഫീഖ് (വൈത്തിരി ), ജോ.ട്രഷറര്‍ സുബീഷ് (പുല്‍പ്പള്ളി),രക്ഷാധികാരി ഉണ്ണി (കല്‍പ്പറ്റ) എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍