വായനാവാരാഘോഷം സമാപിച്ചു
സന്തോഷ് എച്ചിക്കാനത്തിന്റെ പ്രസിദ്ധമായ ബിരിയാണി എന്ന ചെറുകഥയുടെ ആസ്വാദനക്കുറിപ്പ് രചനാ മത്സരത്തോടെ ഈ വര്‍ഷത്തെ വായനാവാരത്തിന് സമാപനം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ ജില്ലാ മിഷനും പടിഞ്ഞാറത്തറ പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ മത്സരത്തില്‍ അര്‍ച്ചന കുടുംബശ്രീ യൂണിറ്റിലെ സുജ സുനില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാം പാഴാക്കുന്ന ഓരോ വറ്റും വിശപ്പിനാല്‍ മരിച്ചുവീഴുന്ന ബസ്മതിമാരുടെ കണ്ണീരാണ് നമ്മെ ഓര്‍മിപ്പിക്കേണ്ടത്. ധൂര്ത്തന്മാരുടെ ലോകം കുഴിവെട്ടി മൂടുന്ന ബസ്മതിയും, ഗോപാല്യാദവും വിശപ്പാല്‍ മരിച്ച അയാളുടെ മകള്‍ ബസ്മതിയും വര്‍ത്തമാന ഇന്ത്യയുടെ നിത്യക്കാഴ്ചകളായി മാറിയിരിക്കുകയാണെന്നും സുജ സുനില്‍ വ്യക്തമാക്കി.
നവജ്യോതി കുടുംബശ്രീ യൂണിറ്റിലെ ബിന്ദു ബാബു രണ്ടാം സ്ഥാനവും സനേഹ കുടുംബശ്രീയിലെ ബിന്ദു രാജന് മൂന്നാം സ്ഥാനവും നേടി. പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. ജി സജേഷ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ സാജിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി. ഹാരീസ്, ഉഷ ആനപ്പാറ, ആസ്യ ചേരാപുരത്ത്, സിന്ധു പുറന്തോട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജിഷ ശിവരാമന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍