അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി
കല്‍പ്പറ്റ:എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എന്‍.സി.സി., എന്‍.എസ്.എസ്, എസ്.പി.സി, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും കല്‍പ്പറ്റ ടൗണില്‍ ലഹരി വിരുദ്ധ സന്ദേശ വിളംബര റാലിയും സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷയായി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.സുരേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.അജിത, എസ്.പി.സി. നോഡല്‍ ഓഫീസര്‍ ജോസ് ജോര്‍ജ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത, എന്‍.എസ്.എസ്. ജില്ല കണ്‍വീനര്‍ എം.ജെ.ജേ.സഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍