സാംസ്കാരിക സ്ഥാപനങ്ങളില്‍ അഴിമതി വ്യാപകം : ആര്യാടന് ഷൗക്കത്ത്
കല്‍പ്പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമാണെന്ന് കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് .സംസ്കാര സാഹിതി വയനാട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യ അക്കാദമി പൂര്‍ണ്ണമായും മാര്‍ക്സിസ്റ്റ് വല്ക്കരിച്ചിരിക്കുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അച്ചടിച്ച പുസ്തകങ്ങള്‍ രാഷ്ടീയ വിരോധം മൂലം വില്‍പ്പന. നടത്തുന്നില്ല. സി പി എം ന്റെ പോഷക കേന്ദ്രങ്ങളായി സാംസ്കാരിക സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാറ്റാനുളള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും അദ്ദഹം പറഞ്ഞു. സാംസ്കാരിക അപചയങ്ങള്‍ക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനായി തിരുവനന്തപുരത്ത് വച്ച് നടത്തുന്ന സംസ്ഥാന ക്യാമ്പ് വിജയിപ്പിക്കണമെന്നും അദ്ദഹം പറഞ്ഞു.ജില്ലാ ചെയര്മാന് സുരേഷ് ബാബു വാള ല്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ സംസ്ഥാന ജന. സെക്രട്ടറി സുനില്‍ മടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. കെ ജിതേഷ്, സുന്ദര്‍രാജ് എടപ്പെട്ടി, അയിഷ പള്ളിയാല്‍, നേമിരാജന്‍, ഒ.ജെ മാത്യു, ജോസ് മാത്യു, എം സുനില്‍കുമാര്‍, കെ പത്മനാഭന് ,കെ കെ രാജേന്ദ്രന് വിനോദ് തോട്ടത്തില്‍ ,പി വിജയന് ,ഉമ്മര്പൂപ്പറ്റസലീീ നൂലക്കുന്ന് ,പി വിനോദ് ,ശശി പന്നിക്കുഴി, സജീവന് മടക്കി മല, ശശിധരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍