വെടിയുണ്ടകളും മാംസവുമായി രണ്ടു പേര്‍ പിടിയില്‍

കാറില്‍ കടത്തുകയായിരുന്ന വന്യമൃഗത്തിന്റെ ഇറച്ചിയും, തോക്കിന്‍ തിരകളുംമായി രണ്ട് പേര്‍ വൈത്തിരി പോലീസിന്റെ പിടിയിലായി. കോണ്‍ഗ്രസ് നേതാവും കോഴിക്കോട് പുതുപ്പാടി മുന്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഈങ്ങാപ്പുഴ താന്നിക്കാട്ടുകുഴിയില്‍ ബിജു (51), പുതുപ്പാടി കാക്കമട്ട വീട്ടില്‍ സജി പൗലോസ് (44) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 58 എ 1557 കാറില്‍ നിന്നും മൂന്ന് കിലോയോളം ഇറച്ചിയും, 12 നാടന്‍ തോക്കിന്‍ തിരകളും പോലീസ് പിടിച്ചെടുത്തു. മദ്യപിച്ച നിലയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് പോലീസ് പിടിക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.പിന്നീട് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് മാംസവും,തിരകളും പിടികൂടിയത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ വൈത്തിരിയില്‍ വെച്ച് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് . പിന്നീട് ഇരുവരേയും ജാമ്യത്തില്‍ വിട്ടയച്ചൂവെങ്കിലും വൈകി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഇരുവരേയും പിടികൂടുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം ഇറച്ചിയും, മൂന്ന് പൊട്ടിച്ച തിരകളും, 9 പൊട്ടിക്കാത്ത തിരകളും പോലീസ് കണ്ടെത്തി. കാട്ടുപന്നിയുടെ ഇറച്ചിയാണെന്നാണ് പ്രാഥമിക നിഗമനം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്‌ഐ രാധാകൃഷ്ണന്‍, എസ്‌ഐ ഹരിലാല്‍ എന്നിവരും പോലീസ് പാര്‍ട്ടിയുമാണ് ഇവരെ പിടികൂടിയത്.തുടര്‍ന്ന് പ്രതികളെ വനപാലകര്‍ക്ക് കൈമാറി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍