ഗ്രാജുവേഷന് സെറിമണി നടത്തി
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ പി.ജികൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ കോളേജുകളുടെ ചരിത്രത്തില്‍ ആദ്യമായി ബിരുദ ബിരുദാനന്തര ബിരുദധാരികള്‍ക്ക് ഗ്രാജുവേഷന് സെറിമണി നടത്തി. ഗ്രാജുവേഷന് സെറിമണി എന്നാല്‍ ബിരുദ ബിരുദാനന്തര ബിരുദധാരികള്‍ക്ക് ബിരുദം നല്കുന്ന ചടങ്ങാണ്.ഗ്രാജുവേറ്റ്സ് തങ്ങളുടെ പിന്‍ഗാമികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്കുന്നചടങ്ങും നടത്തി. വിദ്യാര്‍ഥികള്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമായിരുന്നു.തുടര്‍ന്ന് കോളേജില്‍ നിന്നും നെറ്റ്/ജെ. ആര് എഫ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും പി.ജി കോമേഴ്സ് ഡിപ്പാര്ട്ട്മെന്റിന്റേ ആഭിമുഖ്യത്തില്‍ കോളേജില്‍ നടത്തിവന്ന വായനാവാരാചരണത്തിന്റെ സമാപനവും സംഘടിപ്പിക്കപ്പെട്ടു. കോമേഴ്സ് വിഭാഗം തലവനായ അസിസ്റ്റന്റ് പ്രൊഫസര്‍ സോബിന്‍ വര്ഗ്ഗീസ്എം.വി അദ്ധ്യക്ഷത വഹിച്ച ബിരുദ ബിരുദാനന്തര ചടങ്ങിന്റെഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഡി സുനിലുംവായനാ വാരാചരണത്തിന്റെ സമാപന ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭചെയര്‍പേഴ്സന്‍ ടി എം സാബുവും നിര്‍വ്വഹിച്ചു.സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഷേബ എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യോഗാദിനത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തിന്റേയും വായനവാരാചരണത്തിന്റെഭാഗമായി നടത്തിയ വായനമത്സരത്തിന്റയും വിജയികളെ അനുമോദിച്ചു.കോളേജ് ബര്‍സര്‍ ജോണ്‍ മത്തായി, സ്റ്റാഫ് അഡ്വാന്സൈര് ജിപ്സണ്‍ വി പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ, അരുണ്‍ കുമാര്‍ ടി.ടി, അനു എം.പി, സോഫിയജോര്ജ്, അനുരൂപ് ഏ ആര്, അരുണ്‍ സുദര്ശന്, നിഖില്‍ ടി കോളേജ് ചെയര്മാന്ഇര്ഫാന് അലി എന്നിവര്‍ സംസാരിച്ചു. പ്രസ്തുത പരിപാടിയില്‍ അസോസിയേഷന് സെക്രട്ടറി ജിപിന്‍ എം.ജെ നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍