പുല്‍പ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘം; ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; ബൈജു നമ്പിക്കൊല്ലി പ്രസിഡന്റ്
പുല്‍പ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എല്‍ ഡിഎഫ് നേതൃത്വം നല്കുന്ന ക്ഷീര കര്‍ഷക മുന്നണിയുടെ 9 സ്ഥാനാര്‍ത്ഥികളും വിജയച്ചു. പൊതുവിഭാഗത്തില്‍ ബൈജു നമ്പിക്കൊല്ലി, കെ.ജെ.പോള്‍, യു.എന്‍ കുശന്, എ.ഡി.രമേശ് ,ടി.ജെ ചാക്കോച്ചന് എന്നിവരും, വനിത വിഭാഗത്തില്‍ മോളി ജോര്‍ജ് , രജനി പുല്ലാട്ടു കുന്നേല്‍, സജിമോള്‍ പുത്തന്‍വീട്ടിലും, പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍ സരോജിനി ശേഖരനും വിജയിച്ചു. യുഡിഎഫ് നേത്യത്വം നല്കിയ ക്ഷീര സഹകരണ മുന്നണിയെ പരാജയപ്പെടുത്തിയാണ് നിലവിലുള്ള ഭരണസമിതി അധികാരം നിലനിര്‍ത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍