വോള്‍വോ ബസ്സുകള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രക്ഷോഭം ആരംഭിക്കും:യൂത്ത്ലീഗ്.
കല്‍പ്പറ്റ:വയനാട്ടില്‍ നിന്നും വിദേശത്ത് പോകുന്നവരുള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ദിവസേനെ ഉപകാരപ്രദമായിരുന്ന നാല് നെടുമ്പാശേരി ബസ്സുകള്‍ ഉള്‍പ്പെടെ ആറ് വോള്‍വോ ബസ്സുകള്‍ വയനാട്ടില്‍ നിന്ന് കൊണ്ടുപോയത് കെ.എസ്. ആര്.ടി.സിയ്ക്ക് വയനാടിനോടുള്ള കടുത്ത അവഗണനയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.മുന്‍പ് പലതവണ ബസ്സുകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടും കടുത്ത എതിര്‍പ്പ് മൂലം സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് ചുരം യാത്ര മുടങ്ങിയ അവസരം മുതലെടുത്താണ് ജില്ലയില്‍ നിന്നും കൊണ്ടുപോയത് യൂത്ത് ലീഗ് ആരോപിച്ചു.കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരുടെ വന്‍ അഴിമതിയാണ് ഇതിനു പിന്നില്‍.ചുരം യാത്ര പുനരാരംഭിച്ച് മള്‍ട്ടി ആക്സില്‍ വണ്ടി ഉള്‍പ്പെടെ പോകാന്‍ അനുമതി നല്‍കിയിട്ടും കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരുടെ സ്വകാര്യ ബസ് മുതലാളിമാരുമായുള്ള അവിഹിത ഇടപാടുകളാണ് ഇത്തരം നടപടിക്ക് കാരണമെന്ന് യൂത്ത്ലീഗ് ആരോപിച്ചു.ഈ രീതിയില്‍ കല്‍പ്പറ്റ ഡിപ്പോയിലെ നിര്‍ത്തിയ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി യൂത്ത്ലീഗ് സമരമാരംഭിക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് കെയംതൊടി മുജീബ് ജന സെക്രട്ടറി സി ടി ഹുനൈസ് എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍